തൃശൂര്‍ ജൂബിലിയില്‍ ഒരാഴ്ച സൗജന്യ ഡയാലിസിസ്


സെന്‍റ്തോമസ് ദിനം, റംസാന്‍ എന്നിവയോടനുബന്ധിച്ച് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നു മുതല്‍ ഒരാഴചത്തേക്കു സൗജന്യ ഡയാലിസിസ് നടത്തുമെന്നു ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത് അറിയിച്ചു.

ആര്‍ത്താറ്റ് ഹോളിക്രോസ് പള്ളി, പുത്തന്‍പള്ളി അതിരൂപത ദിനാഘോഷ കമ്മിറ്റി, മച്ചാട് സെന്‍റ് ആന്‍റണീസ് ചര്‍ച്ച്, പാസ്റ്ററല്‍ കൗണ്‍സില്‍, ജോവാക്കിം സിന്‍റോ എന്നിവരാണ് ഡയാലിസിസിനുള്ള ഫണ്ട് സ്പോണ്‍സര്‍ ചെയ്യുന്നത്. ഒമ്പതാം തീയതി വരെയായിരിക്കും സൗജന്യ ഡയാലിസിസ്.

image : http://img.medscape.com/