സൈക്കിള്‍ മോഷ്ടാവായ യുവാവിനെ പാവറട്ടി പോലീസ് അറസ്റ്റുചെയ്തു


സൈക്കിള്‍ മോഷ്ടാവ് അറസ്റ്റില്‍.കൊല്ലം ചാത്തന്നൂര്‍ സ്വദേശി ഇരിഞ്ചില്‍ കിഴക്കുംകര വീട്ടില്‍ റെജി എന്ന അജികുമാറി(34)നെയാണ് പാവറട്ടി എസ്ഐ എസ്.അരുണ്‍, സിപിഒമാരായ കെ.എന്‍. സുകുമാരന്‍, കെ.സാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. 

പാവറട്ടി തീര്‍ഥകേന്ദ്രം പരിസരത്തുനിന്നും തുടര്‍ച്ചയായി സൈക്കിളുകള്‍ മോഷണം പോയിത്തുടങ്ങിയതോടെ തീര്‍ഥകേന്ദ്രം അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

തീര്‍ഥകേന്ദ്രത്തിനു പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിലും ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളില്‍നിന്നും പല സൈക്കിളുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച സൈക്കിളുകള്‍ കുറഞ്ഞവിലക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍ക്കുകയാണ് പതിവെന്നും പോലീസ് പറഞ്ഞു.