നാടിന്റെ അങ്കണവാടി ടീച്ചര്‍ക്ക്് ഇത് തിളങ്ങുന്ന അംഗീകാരം..സരസ്വതി ടീച്ചര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത് നാടിനാകെ ആഹ്ലാദമായി. ഗുരുവായൂര്‍ നഗരസഭ 28-ാം വാര്‍ഡിലെ 70-ാം നമ്പര്‍ അങ്കണവാടി അധ്യാപികയാണ് സരസ്വതി അയ്യപ്പത്ത്്. മികച്ച അങ്കണവാടി അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡാണ് ഇവര്‍ നേടിയത്.
ചാമുണ്ഡേശ്വരിയില്‍ പരേതനായ ശ്രീകുമാറിന്റെ ഭാര്യയാണ് സരസ്വതി. എല്ലാവര്‍ഷവും നഗരസഭയില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവേശനോത്സവം നടക്കുന്നത് സരസ്വതിയുടെ അങ്കണവാടിയിലാണ്.