എളവള്ളിയില്‍ വാനരശല്യം; നാട്ടുകാര്‍ക്കു ദുരിതം

എളവള്ളി ഗ്രാമപഞ്ചായത്തിലെ പറയ്ക്കാട്ട് മേകലയില്‍ വാനരശല്യം നാട്ടുകാര്‍ക്ക് ദുരിതമായി. പറയ്ക്കാട് സ്വദേശി കൂട്ടാലക്കല്‍ പത്മനാഭന്‍റെ വീടിനകത്തും കൃഷിയിടങ്ങളിലും വാനരന്‍ നാശനഷ്ടങ്ങള്‍ വരുത്തി.

വീടിനകത്ത് കയറി സാധനങ്ങള്‍ വലിച്ചിടുക, കൃഷിയിടത്തിലെ പഴവര്‍ഗങ്ങളും പച്ചക്കറികളും തിന്നുക, കുരങ്ങനെ ഓടിക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കാന്‍ നോക്കുക എന്നി മൂലം പരിസരവാസികള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ പാവറട്ടി ഗ്രാമപഞ്ചായത്തിലെ വിളക്കാട്ട് പാടത്തും മുല്ലശേരി ഗ്രാമപഞ്ചായത്തിലെ പേനകത്തും വാനരകൂട്ടങ്ങള്‍ എത്തിയിരുന്നു. കൂട്ടംതെറ്റിയെത്തിയ വാനരന്മാരെ പിടികൂടാന്‍ വനംവകുപ്പിന്‍റെ സഹായം നാട്ടുകാര്‍ തേടിയിട്ടുണ്ട്.