ആരോഗ്യകര്‍മ്മസേനപാവറട്ടി ഗ്രാമപ്പഞ്ചായത്തില്‍ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി ആരോഗ്യകര്‍മസേന രൂപവത്കരിച്ചു. ഓരോ വാര്‍ഡില്‍നിന്നും ആറ് വളന്റിയര്‍മാര്‍ വീതമാണ് ഉള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ചവ്യാധി വ്യാപനം തടയുകയാണ് ലക്ഷ്യം.
വാര്‍ഡ്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആശാ വര്‍ക്കര്‍മാരും കര്‍മസേനാംഗങ്ങളും നടത്തും. ആരോഗ്യകര്‍മസേന രൂപവത്കരണ യോഗം ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.പി. വത്സല ഉദ്ഘാടനം ചെയ്തു. പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഷീല വാസു അധ്യക്ഷത വഹിച്ചു.
മുല്ലശ്ശേരി ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സഞ്ജീവ്, വാര്‍ഡ് മെമ്പര്‍മാരായ എം.ടി. മണികണ്ഠന്‍, ശോഭ രഞ്ജിത്ത്, ഷൈനി ഗിരീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷിബു പ്രിയദര്‍ശനന്‍, ബീന നന്ദിനി, സിന്ധു, സുഹറ എന്നിവര്‍ പ്രസംഗിച്ചു.