ഗുരുവായൂർ നഗരസഭയുടെ ‘നാട്ടുപച്ച’ പദ്ധതിയുടെ ഉദ്ഘാടനം

ജൈവ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഗുരുവായൂർ നഗരസഭ ആരംഭിച്ച ‘നാട്ടുപച്ച’ പദ്ധതിയുടെ ഉദ്ഘാടനം നാളെ Sep അഞ്ചിന് നഗരസഭ ടൗൺഹാളിൽ മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിക്കും. കെ.വി.അബ്ദുൽഖാദർ എംഎൽഎ അധ്യക്ഷനാകും. മുരളി പെരുനെല്ലി എംഎൽഎ മുഖ്യാതിഥിയാകും. നാട്ടുപച്ചയോടനുബന്ധിച്ചുള്ള കാർഷിക പ്രദർശനം നാളെ ആരംഭിച്ച് എട്ടിന് സമാപിക്കും. ജൈവ കാർഷിക വിഭവങ്ങളുടെ പ്രദർശനം, അക്വാപോണിക്സ് കൃഷി, വെർട്ടിക്കൽ കൃഷി, കരനെല്ല് കൃഷി, 3000 ഗ്രോ ബാഗുകളിൽ പച്ചക്കറിക്കൃഷിയുടെ പ്രദർശനം, കലാപരിപാടികൾ എന്നിവ നടക്കും.