പാവറട്ടി തീര്‍ഥകേന്ദ്രത്തില്‍ നവ വൈദികരുടെ തിരുപ്പട്ടസ്വീകരണം

പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ഥകേന്ദ്രത്തില്‍ നവവൈദികരുടെ തിരുപ്പട്ടസ്വീകരണവുമ പ്രഥമ ദിവ്യബലി അര്‍പ്പണവും നടന്നു. ബിഷപ്പ് മാര്‍. റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഡീക്കന്‍മാരായ ഡണ്‍സ്റ്റണ്‍ ഒലക്കേങ്കില്‍, ലിജോയ് എലവത്തിങ്കല്‍ എന്നിവര്‍ തിരുപ്പട്ടംസ്വീകരിച്ചു.
ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി, പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, അസി. വികാരിമാരായ ഫാ. സഞ്ജയ് തൈക്കാട്ടില്‍, ഷിജോ പൊട്ടത്തുപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.