വിദ്യാര്‍ഥികള്‍ക്ക് എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണത്തില്‍ പരിശീലനം.


 വെന്‍മേനാട് എം.എ.എസ്.എം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണത്തില്‍ പരിശീലനം നല്‍കി. ഊര്‍ജ സംരക്ഷണം ലക്ഷ്യമിട്ട് എന്‍.എസ്.എസ്., എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ക്‌ളബ്ബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.

വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്ന ബള്‍ബുകള്‍ അവരുടെ വീടുകളില്‍ത്തന്നെ ഉപയോഗിക്കും. വി.എച്ച്.എസ്.ഇ. വിഭാഗം പ്രിന്‍സിപ്പല്‍ അബ്ദുള്‍സഖാഖ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി. അബ്ദുള്‍ഖാദര്‍, കെ.വി. ഷൈന്‍, പി.എല്‍. മേരി, ഷൈന, ബീന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.