കത്തോലിക്ക കോണ്‍ഗ്രസ് പ്രാര്‍ത്ഥനാ ജ്വാല തെളിയിച്ചു

ഐ.എസ്. ഭീകരരുടെ പിടിയിലകപ്പെട്ട ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പാവറട്ടി കത്തോലിക്ക കോണ്‍ഗ്രസ് പ്രാര്‍ത്ഥനാ ജ്വാല തെളിയിച്ചു. അദ്ദേഹത്തിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍ പ്രാര്‍ത്ഥനാ ജ്വാല മെഴുകുതിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോഷി കൊമ്പന്‍ അധ്യക്ഷനായി.