വെന്‍മേനാട് പൂവ്വങ്കാവില്‍ താലപ്പൊലി ഇന്ന്‌


വെന്‍മേനാട് പൂവ്വങ്കാവില്‍ താലപ്പൊലി മഹോത്സവം ചൊവ്വാഴ്ച ആഘോഷിക്കും. രാവിലെ വിശേഷാല്‍ പൂജകള്‍ക്കുശേഷം പറനിറക്കല്‍ കാഴ്ചശ്ശീവേലി എന്നിവയുണ്ടാകും.

മേല്‍ശാന്തി നെടുമന ശശി നമ്പൂതിരി മുഖ്യ കാര്‍മികനാകും. ഉച്ചയ്ക്ക് മൂന്നിന് പൂരം എഴുന്നള്ളിപ്പ്, ഗജവീരന്‍ പാമ്പാടി രാജന്‍ തിടമ്പേറ്റും. വിവിധ ആഘോഷക്കമ്മിറ്റികളുടെ തെയ്യം, കാവടി, ശിങ്കാരിമേളം എന്നിവ വൈകീട്ടോടെ ക്ഷേത്രാങ്കണത്തിലെത്തും.

ദീപാരാധനയ്ക്കുശേഷം കേളി, തായമ്പക, രാത്രി 10ന് മുത്തപ്പന്‍കോവില്‍ ക്ഷേത്രത്തില്‍നിന്ന് പൂരംവരവ്, 11ന് പൂരം എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.