ഒന്നരലക്ഷം നേര്‍ച്ചപ്പൊതികള്‍ തയ്യാറായി


പാവറട്ടി തിരുനാളിനോടനുബന്ധിച്ച് ഭക്തര്‍ക്ക് വിതരണം ചെയ്യുന്നതിനായി ഒന്നരലക്ഷം അരി-അവില്‍ നേര്‍ച്ചപ്പൊതികള്‍ തയ്യാറായി. തീര്‍ഥകേന്ദ്രത്തിലെ ഫ്രാന്‍സിസ്‌കന്‍സ് അല്‍മായ സഭയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേരാണ് നേര്‍ച്ച പാക്കറ്റ് ഒരുക്കിയത്. ചോറ് പാക്കറ്റുകളും തിരുനാള്‍ തലേദിവസമായ ശനിയാഴ്ച ഒരുക്കുമെന്ന് ഫ്രാന്‍സീസ്‌കന്‍സ് അല്‍മായ സഭ പ്രസിഡന്റ് ടി.കെ. ജോസ്, കെ.കെ. തോമസ്, ടി.എല്‍. മത്തായി എന്നിവര്‍ പറഞ്ഞു.

ശനി, ഞായര്‍ ദിവസങ്ങളിലാണ് അരി-അവില്‍ നേര്‍ച്ച ഭക്തര്‍ക്ക് വിതരണം ചെയ്യുന്നത്. ശനിയാഴ്ച രാവിലെ തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍ നൈവേദ്യ പൂജനടത്തി ഊട്ട് ആശീര്‍വാദവും തുടര്‍ന്ന് നേര്‍ച്ചപ്പൊതികളുടെ വിതരണവും ആരംഭിക്കും.