ജോര്‍ജ്ജേട്ടന്‍റെ ജീവിതവും പെരുന്നാളുംജോര്‍ജ്ജേട്ടന് പാവറട്ടിപ്പെരുന്നാളെന്നാല്‍ ഓര്‍മ്മകളുടെ പൂരമാണ്. ആ ഓര്‍മ്മകള്‍ അങ്ങിനെയാണ്. ആയുസ്സിന്‍റെ ഏതറ്റംവരെയും ജോര്‍ജ്ജേട്ടന്‍റെ മനസ്സില്‍ ഒട്ടും മായാതെ അതങ്ങനെകിടക്കും.


നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. പച്ചക്കറി കച്ചവടം പച്ച പിടിച്ചുവരുന്നതേയുളളു. എങ്കിലും ആ വര്‍ഷം പാവ റട്ടി പെരുന്നാളിന് ഊട്ടിനുളള പച്ചക്കറി വിതരണം ചെയ്യാന്‍ ജോര്‍ജ്ജേട്ടന് ഒരു ഉള്‍വിളി. സബോള, ഉരുളന്‍, വെണ്ടയ്ക്ക, പച്ചമുളക്, വേപ്പില എന്നിങ്ങനെ ഭൂരിഭാഗം പച്ചക്കറി ഇനങ്ങ ളും തിരുനാളിന്‍റെ തലേ ദിവസം കലവറയിലെത്തിക്കണം.

തൃശൂര്‍ മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറി കൊണ്ടുവരുന്നതിനു   ളള ഓര്‍ഡര്‍ നല്‍കി. തിരുനാളിന്  കൊടിയേറ്റം കഴിഞ്ഞ് ര  ണ്ടു ദിവസം കഴിഞ്ഞതേയുളളൂ. അപ്പോഴാണ് നിനച്ചിരിക്കാ തൊരു ലോറി സമരം. തിരുനാള്‍ ദിനം അടുത്തിട്ടും ലോറി സമരം തീര്‍ന്നില്ല. ജോര്‍ജ്ജേട്ടനാണെങ്കില്‍ തൃശൂര്‍ മാര്‍ക്ക റ്റിനപ്പുറം ഒന്നും അറിയില്ല. പക്ഷേ അതൊന്നും കമ്മറ്റിക്കാ രോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ. പുണ്യാളന്‍റെ ഊട്ട് മുടക്കം വ രുമോ എന്ന ചിന്ത ജോര്‍ജ്ജേട്ടനെ വല്ലാതെ ഉലച്ചു.

സ്വന്തം വഴികള്‍ വെട്ടിത്തുറന്ന യാത്ര


പുണ്യാളന്‍റെ ഊട്ട് താനായി മുടക്കം വരുത്തില്ല എന്ന നി ശ്ചയദാര്‍ഢ്യവുമായി പച്ച ക്കറികള്‍ തേടി കേരളത്തി ന് പുറത്തേക്കുളള ആദ്യയാ ത്ര. പതിവുപോലെ പാവറട്ടി പളളിയില്‍ അന്നും പ്രാര്‍ ത്ഥിച്ച് യാത്ര ആരംഭിച്ചു.

 സ്വ ന്തം  വഴികള്‍ വെട്ടിത്തു റന്ന യാത്രയായിരുന്നു അ തെന്ന് പറയുമ്പോള്‍ ജോര്‍ ജേട്ടന്‍റെ കണ്ണിലെ നനവ് കാ ണാം. 

മേട്ടുപാളയം, കോയ മ്പത്തൂര്‍, മൈസൂര്‍ എന്നി വിടങ്ങളിലേക്ക് പച്ചക്കറി കള്‍ തേടിയുളള യാത്രയി ല്‍ ദേശവും ഭാഷയും ഒ ന്നും തടസ്സമായില്ല. തക്കാളി പ്പെട്ടി വാങ്ങി തക്കാളിയും, മറ്റ് പച്ചക്കറികള്‍ കുട്ടകളി ലും നിറച്ചു. പച്ചക്കറികളുമാ യി അവിടെനിന്ന് കോയമ്പ ത്തൂര്‍ ബസ്റ്റാന്‍റിലെത്തി. അ പ്പോഴാണ് പുതിയ പ്രശ്നം. ബസ്സിനുമുകളില്‍ ലോഡ് കയറ്റാനാളില്ല.

അന്നത്തെ ക്കാലത്ത് ഈ ഏര്‍പ്പാട് ഇല്ല. യാത്രക്കാരുടെ പെട്ടി/ബാഗ് എന്നിവ ചുമക്കുന്നവരുണ്ട്. څപുണ്യാളാ കാത്തോളണേچ എന്ന ഉള്‍വിളിയോടെ യാതൊരു മുന്‍പരിചയവും ഇല്ലാതെ ഒരു ടണ്ണോളം പച്ചക്കറി വാശിപ്പുറത്ത് ബസ്സിനു മുകളിലെത്തി ക്കാനായി ചുവടുവെച്ചു.

ആ സമയത്ത് ബാലന്‍സ് തെറ്റിവീഴാതിരിക്കാന്‍ പുണ്യാ ളനെ അറിഞ്ഞ് വിളിച്ചുകൊണ്ടിരുന്നു. പതുക്കെപ്പതുക്കെ നടുവൊടിയുന്ന വേദനയ്ക്കിടയില്‍ കുട്ടകളും പെട്ടികളും ഇറക്കിവെച്ചു. കോയമ്പത്തൂരില്‍ നിന്നും ഗുരുവായൂര്‍ ബ സ്റ്റാന്‍റിലെത്തി. അവിടെ നിന്നും ടാക്സി കാറ് പിടിച്ച് സാധന ങ്ങളുമായി പാവറട്ടിയിലേക്ക് തിരിച്ചു.

അന്ന് പുലര്‍ച്ചയ്ക്ക് തന്നെ കലവറയില്‍ ആവശ്യമായ തെല്ലാം കൃത്യസമയത്തിനുമുന്‍പ് എത്തിച്ച് പാവറട്ടി പുണ്യാ ളനെ വണങ്ങാന്‍ ജോര്‍ജ്ജേട്ടന്‍ കൈകള്‍ കൂപ്പി. ആ തിരുസ്വരൂപത്തിന്‍റെ പുഞ്ചിരി കണ്ട് ജോര്‍ജ്ജേട്ടനും ചിരി  ച്ചു. ഇന്നുവരെയും ഊട്ടുപുരയില്‍ സജീവമായി 50 വര്‍ഷങ്ങള്‍ പിന്നിട്ടു ജോര്‍ജ്ജേട്ടന്‍.