രക്തദാനത്തെ മഹാ ദാനമാക്കി പാവറട്ടി സെന്റ് ജോസഫ്സ് മാതൃകയായി:ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പാവറട്ടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും രക്തം ദാനം ചെയ്ത് സമൂഹത്തിന് മാതൃകയായി.റവ.ഡോ: ഫ്രാൻസീസ് ആലപ്പാട്ട്, രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികൾക്ക് നൽകിയ സന്ദേശത്തിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

സെൻറ്.ജോസഫ് ട്രെയിനിങ്ങ് കോളേജ് വിദ്യാർത്ഥികൾ കൂടി ക്യാമ്പിൽ അണിചേർന്നപ്പോൾ രക്തദാനം അക്ഷരാർത്ഥത്തിൽ ഒരു മഹാദാനമായി തീർന്നു. ഹെഡ്മാസ്റ്റർ V. S സെബി, Fr.ജോഷി കണ്ണൂക്കാടൻ, Fr. വർഗ്ഗീസ് കാക്കശ്ശേരി, PTAപ്രസിഡണ്ട് PK രാജൻ, AD തോമസ്, സുരേഷ് ജോർജ്ജ്, ജോ ഇമ്മാനുവേൽ എന്നിവർ നേതൃത്വം നൽകി. പാവറട്ടി SI ജയപ്രകാശ് രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നൽകി. അമല ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി സഹകരിച്ചാണ് ഈ സംരംഭം സംഘടിപ്പിച്ചത്.