വിത്ത്, നടീൽ വസ്തുക്കൾ, അപേക്ഷ സമർപ്പിക്കണം

പാവറട്ടി കൃഷിഭവൻ മുഖേന പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം ക്ലസ്റ്റർ അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനും പോഷക വിള ഇൻഷുറൻസ് കിറ്റ് ലഭിക്കുന്നതിനും തരിശുനിലം കൃഷി ചെയ്യുന്നതിനും കരനെൽകൃഷിക്ക് സഹായധനം ലഭിക്കുന്നതിനും ഉടൻ അപേക്ഷ സമർപ്പിക്കണം ചെണ്ടുമല്ലി കൃഷിക്കുള്ള തൈകൾ, രക്തശാലി നെൽവിത്ത് എന്നിവ ആവശ്യമുള്ളവർ 28നകം കൃഷിഭവനിൽ പേരു റജിസ്റ്റർ ചെയ്യണം.