വായന പക്ഷാചരണത്തിന് സമാപനമായി.വിളക്കാട്ടു പാടം ദേവസൂര്യ കലാവേദി & പബ്ലിക്ക് ലൈബ്രറിയിൽ സീനിയർ സിറ്റിസൺസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഐ വി ദാസിന്റ അനുസ്മരണത്തോടെ വായന പക്ഷാചരണത്തിന് സമാപനമായി.

ബാലവേദി കുട്ടികൾ അക്ഷരദീപം കൊളുത്തി പി എൻ പണിക്കർ അനുസ്മരണത്തോടെ ആരംഭിച്ച വായന പക്ഷാചരണത്തിൽ വിവിധ ദിവസങ്ങളിൽ സതീശൻ സ്മാരക വിദ്യഭ്യാസ അവാർഡു വിതരണം ഇ-വിജ്ഞാന കേന്ദ്രം ഉദ്ഘാടനം എന്നിങ്ങനെ വിവിധങ്ങളായ പരി പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ഗുരുവായുർ നഗരസഭ കൗൺസിലർ ബിന്ദു അജിത്ത് കുമാർ പുതിയ സീനിയർ സിറ്റിസൺ അംഗങ്ങൾക്ക് സൗജന്യ മെമ്പർഷിപ്പ് വിതരണത്തോടെ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ ചെയർമാൻവേണു ബ്രഹ്മകുളം അധ്യക്ഷനായിരുന്നു സുബ്രമുണ്യൻ ഇരിപ്പശ്ശേരി ഐ വി ദാസ് അനുസ്മരണം നടത്തി റെജി വിളക്കാട്ടു പാടം, ഡൊമിനിക് സേവിയർ, കെ എസ് രാമൻ, ബാലൻ ഇരിപ്പശ്ശേരി, കെ എസ് ലക്ഷ്മണൻ,സ്മിജിത സുരേഷ് എന്നിവർ പ്രസംഗിച്ചു