പാവറട്ടി സെന്റ് ജോസഫ്‌സില്‍ റോക്കറ്റ് വിക്ഷേപണംപാവറട്ടി: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം നടത്തി. വിക്രം സാരാഭായ് കമ്മ്യൂണിറ്റി സയന്‍സ് സെന്ററിന്റെ മേല്‍നോട്ടത്തില്‍ സയന്‍സ് ക്ലബ്ബിലെ അമ്പതോളം വിദ്യാര്‍ഥികളാണ് ശില്പശാലയില്‍ റോക്കറ്റ് നിര്‍മിച്ച് വിക്ഷേപിച്ചത്.

വിക്രം സാരാഭായ് കമ്യൂണിറ്റി സയന്‍സ് അഹമ്മദാബാദിലെ യുവ ശാസ്ത്രജ്ഞരായ പൂജാവിത്തലാനി ദേശായിയും അമലേന്ദു മാജിയും ശില്പശാല നയിച്ചു. റോക്കറ്റ് വിക്ഷേപണത്തിന് പ്രധാനാധ്യാപകന്‍ വി.എസ് സെബി, ഫാ. സേവി പുത്തിരി, പി.എഫ്. ജോസ്, റോസ്, സോന, ഫ്‌ലോറിയ, സുരേഷ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.