വണ്‍ മില്ല്യണ്‍ ഗോള്‍ ക്യമ്പയിന്‍ പാവറട്ടി സെന്‍റ് ജോസഫ് സ്കൂളില്‍ പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.എന്‍.പി കാദര്‍മോന്‍ ഗോള്‍ അടിച്ചു ഉദ്ഘാടനം ചെയതു.പാവറട്ടി ഗ്രാപഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ ശ്രീ.റഫീഖ് വെന്മേനാട് നേതൃത്വം നല്കി. സെന്‍റ് ജോസഫ് സ്കൂള്‍ മാനേജര്‍ ഫാ.ജോസ് ചിറ്റിലപ്പിള്ളിയും ഗോള്‍ അടിച്ചു

പാവറട്ടി ആശ്രമ ദേവാലയത്തില്‍ നാല്‍പ്പത് മണിക്കൂര്‍ ആരാധന വ്യാഴാഴ്ച തുടങ്ങും. രാവിലെ 6.30- ന് ദിവ്യബലിക്ക് ഫാ. തോമസ് ചക്കാലമറ്റത്ത് മുഖ്യകാര്‍മികനാകും. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. വെള്ളിയാഴ്ച രാവിലെ ആറിന് ആരാധന ആരംഭിക്കും. ശനിയാഴ്ച രാവിലെ ആറിന് ആരാധന. 9.30-ന് ദിവ്യബലിക്ക് മാണ്ഡ്യ - ബംഗളൂരു രൂപത മെത്രാന്‍ മാര്‍ ആന്റണി കരിയില്‍ മുഖ്യ കാര്‍മികനാകും .വൈകീട്ട് 6.30-ന് ദിവ്യബലിക്ക് ശേഷം രൂപം എഴുന്നള്ളിച്ച് വെക്കല്‍ എട്ടിന് വളയെഴുന്നെള്ളിപ്പുകള്‍ പള്ളിയില്‍ എത്തും. ഒന്നിന് വി.കൊച്ചുത്രേസ്യയുടെ തിരുനാള്‍ ആഘോഷിക്കും.

മുല്ലശ്ശേരിയിലെ കോള്‍പ്പാടത്തെത്തിയ വര്‍ണക്കൊക്കുകള്‍. ചിത്രം പകര്‍ത്തിയത് ഷിജില്‍ പാവറട്ടി


വര്‍ണക്കാഴ്ചയൊരുക്കി മുല്ലശ്ശേരിയിലെ കോള്‍പ്പാടത്ത് വര്‍ണക്കൊക്കുകളെത്തി. തദ്ദേശിയരായ ദേശാടനപക്ഷി വിഭാഗത്തില്‍പ്പെടുന്ന പെയ്ന്റഡ് സ്‌ട്രോക്ക് എന്നറിയപ്പെടുന്ന വര്‍ണക്കൊക്കുകളാണിവ.

വേട്ടയാടല്‍ഭീഷണിമൂലം വര്‍ണക്കൊക്കുകളുടെ എണ്ണം കുറഞ്ഞതായി പക്ഷിനിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.കോള്‍പ്പാടത്ത് വിഷം വെച്ചും വെടിവെച്ച് വീഴ്ത്തിയുമാണ് വര്‍ണക്കൊക്കുകളെ വേട്ടയാടുന്നത്. ഗ്രാമപ്രദേശങ്ങളില്‍ വനംവകുപ്പിന്റെ സംരക്ഷണം ലഭിക്കുന്നില്ലെന്നാണ് പരാതി.

കോള്‍പ്പാടങ്ങളിലെ വെള്ളം വറ്റുന്നതോടെ മറ്റു കൊക്കുകള്‍ക്കൊപ്പം വര്‍ണക്കൊക്കുകള്‍ എത്തും. റോസും പിങ്കും കലര്‍ന്ന തൂവലുകളാണ് ഇവയ്ക്ക് വര്‍ണഭംഗി നല്‍കുന്നത്. ഭക്ഷണലഭ്യതയനുസരിച്ച് ഇവ ദേശാടനം നടത്താറുണ്ട്. വലിയ കാലുകളും കൊക്കുകളും ചതുപ്പിലും കരയിലും ഇരതേടുന്നതിന് സഹായകരമാണ്. കൂട്ടമായാണ് ഇവയുടെ യാത്രയും കൂടൊരുക്കലുമെന്ന് ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.ജെ. ജെയിംസ്, ഷിജില്‍ പാവറട്ടി എന്നിവര്‍ പറഞ്ഞു.

മഴ മാറി കോള്‍പ്പാടങ്ങളില്‍ കൃഷി തുടങ്ങുന്നതോടെയും ആളുകളുടെ സാന്നിധ്യം ഉണ്ടാകുന്നതോടെയും ഇവ കോള്‍പ്പാടങ്ങളില്‍നിന്ന് അപ്രത്യക്ഷമാകും. വര്‍ണക്കൊക്കുകള്‍ക്ക് നേരെയുണ്ടാകുന്ന വേട്ടയാടല്‍ഭീഷണി തടയണമെന്നാണ് പക്ഷിനിരീക്ഷകരുടെ ആവശ്യം. പക്ഷിനിരീക്ഷണ വൊളന്റിയര്‍മാരും, ഗ്രീന്‍ ഹാബിറ്റാറ്റും സംയുക്തമായി പക്ഷിനീരീക്ഷണ കളരിയും സംഘടിപ്പിച്ചിട്ടുണ്ട്.


എത്ര ചെറുതായാലും ദിവസവും ഒരു നന്മ ചെയ്യുകയും സ്വന്തം ഡയറിയില്‍ കുറിച്ചുവെയ്ക്കുകയും ചെയ്യുക എന്നതാണ് ഗ്രീന്‍ വെയ്‌ലിന്റെ പ്രധാന ടാസ്‌ക്. ആവശ്യത്തിനുമാത്രം പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുക.


പാവറട്ടി: അപകടകാരിയായ ഓണ്‍ലൈന്‍ ഗെയിം ബ്ലൂ വെയ്ല്‍ പ്രതിരോധിക്കാനായി 'ഗ്രീന്‍ വെയ്ല്‍'. പരിസ്ഥിതി-വിദ്യാഭ്യാസ സംഘടനയായ എപാര്‍ട്ട് ആണ് നാടന്‍കളികളും നന്മ പ്രവൃത്തികളും പ്രകൃതിസംരക്ഷണവുമായി ഗ്രീന്‍ വെയ്ല്‍ ചലഞ്ച് ഒരുക്കുന്നത്.

എത്ര ചെറുതായാലും ദിവസവും ഒരു നന്മ ചെയ്യുകയും സ്വന്തം ഡയറിയില്‍ കുറിച്ചുവെയ്ക്കുകയും ചെയ്യുക എന്നതാണ് ഗ്രീന്‍ വെയ്‌ലിന്റെ പ്രധാന ടാസ്‌ക്. ആവശ്യത്തിനുമാത്രം പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുക. വീട്ടിലും പരിസരത്തുമുള്ള പ്‌ളാസ്റ്റിക് പെറുക്കി കത്തിക്കാതെ പുനരുപയോഗത്തിന് സഹായിക്കുക. സ്വന്തമായി ഒരു ചെടി നട്ടുവളര്‍ത്തുക. എന്നിങ്ങനെയുള്ള കുഞ്ഞുകാര്യങ്ങളാണ് നിര്‍വഹിക്കാനുള്ളത്.

പരിപാടിയുടെ ഉദ്ഘാടനം ബിമിത ടിറ്റോ വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. എപാര്‍ട്ട് ഡയറക്ടര്‍ റാഫി നീലങ്കാവില്‍ ആധ്യക്ഷ്യം വഹിച്ചു. പ്രസിഡന്റ് ഷാരോണ്‍ ബാബു പദ്ധതി വിശദീകരിച്ചു. പി.വി. വിന്‍സെന്റ്, എസ്. നാസര്‍, എന്റിക് നീലങ്കാവില്‍, ജെഫ്രി ജോബ്, സവിന്‍ ജീസ് വടുക്കുട്ട്, സന്ദില്‍ പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.http://www.mathrubhumi.com/environment/news/its-not-blue-whale-its-geen-whale-1.2230319

Simon Pavaratty

.
Powered by Blogger.