പാവറട്ടി പഞ്ചായത്തു പ്രസിഡന്റായി അബു വടക്കയില്‍ ചുമതലയേറ്റു.പാവറട്ടി പഞ്ചായത്തു പ്രസിഡന്റായിഅബു വടക്കയില്‍ ചുമതലയേറ്റു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാനായതോടെ നിയോജക മണ്ഡലത്തിലെ ഏക പഞ്ചായത്ത് ഭരണം കൈവിടാതിരുന്നതിന്റെ സന്തോഷത്തിലാണ് യുഡിഎഫ്. നാല് അംഗങ്ങളിൽ ഒരാളുടെ വോട്ട് അസാധുവായതിന്റെ നടുക്കത്തിലാണ് എൽഡിഎഫ്.

തീരദേശമേഖലയിലെ കുടിവെള്ളക്ഷാമപരിഹാരം, പൊതുശ്മശാനം, ഗതാഗതക്കുരുക്ക് എന്നിവ പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്ന് പാവറട്ടി പഞ്ചായത്തു പ്രസിഡന്റായി ചുമതലയേറ്റ അബു വടക്കയില്‍ പറഞ്ഞു.

അടുത്ത രണ്ടു വർഷം മുസ്‌ലിം ലീഗിനു പ്രസിഡന്റുപദവി എന്ന തീരുമാനം  രൂക്ഷമായ തർക്കത്തിന് ഇടയാക്കി. ഒത്തുതീർപ്പിന്റെ ഭാഗമായി ലീഗിന്റെ പ്രസിഡന്റുപദവി ഒന്നര വർഷമായി ചുരുക്കും. പിന്നീടു വരുന്ന ഒന്നര വർഷം കോൺഗ്രസിലെ വിമല സേതുമാധവനു പദവി നൽകും.

കേരള കോൺഗ്രസിലെ മിനിക്കു സ്ഥിരം സമിതി അധ്യക്ഷസ്ഥാനം നൽകും. വിമല വൈസ് പ്രസിഡന്റാകും. അബു വടക്കയിൽ പ്രസിഡന്റായതിനെ തുടർന്ന് ഒഴിവുവന്ന വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം  യുഡിഎഫിനൊപ്പം നിൽക്കുന്ന സ്വതന്ത്ര ഗ്രേസി ഫ്രാൻസിസിനു നൽകും.

പ്രസിഡന്റായി തിരഞ്ഞെടുത്ത അബു വടക്കയിലിനെ യുഡിഎഫ് യോഗം അനുമോദിച്ചു.