പെരിങ്ങാട് പള്ളി തിരുനാള്‍പാവറട്ടി: പെരിങ്ങാട് സെന്റ് തോമസ് ദേവാലയത്തില്‍ മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ തുടങ്ങി.

ദീപാലങ്കാരം സ്വിച്ച് ഓണ്‍ പാവറട്ടി ആശ്രമദേവാലയം ഫാ. വര്‍ഗീസ് കാക്കശ്ശേരി നിര്‍വഹിച്ചു. ശനിയാഴ്ച വൈകീട്ട് കൂടുതുറക്കല്‍ ശുശ്രൂഷ, തിരുസ്വരൂപം എഴുന്നള്ളിപ്പ് എന്നിവയ്ക്ക് ഫാ. വില്‍സന്‍ പിടിയത്ത് കര്‍മികനാകും. തിരുനാള്‍ ദിവസമായ ഞാറയാഴ്ച 10.30-ന് പാട്ടുകുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം. വൈകീട്ട് പെരിങ്ങാട് കാത്തലിക് അസോസിയേഷന്റെ അവാര്‍ഡ് ദാനവും കലാസന്ധ്യയും ഉണ്ടാകും.