അങ്കണവാടികുട്ടികള്‍ക്ക് കിടക്കയും വിരിയും നല്‍കി

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടികുട്ടികള്‍ക്കായി കിടക്കയും വിരിയും നല്‍കി. 400 കിടക്കകളും 400 വിരികളുമാണ് വിതരണം ചെയ്തത്.

ജനകീയാസൂത്രണ പദ്ധതി പ്രകാരം 3.45 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ അധ്യക്ഷയായി.