ഒരു മാസമായി പാവറട്ടി സെന്ററിലെ തെരുവുവിളക്കുകൾ കത്തുന്നില്ല


പാവറട്ടി സെന്ററിലെ ഉൾപ്പെടെ തെരുവുവിളക്കുകൾ ഒരു മാസമായി കത്തുന്നില്ല. കാറ്റിലും മഴയിലുമാണ് സെൻററിലെ തെരുവുവിളക്കുകൾ തകരാറിലായത്. രാത്രിയിൽ സെൻറർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഇരുട്ടിലാണ്. കടകളിൽനിന്നുള്ള വെളിച്ചത്തിലാണ് കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവരുടെ യാത്ര. തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന് പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞെങ്കിലും നടപടി എടുത്തിട്ടില്ല.